Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollam Visit

അ​മി​ത് ഷാ​യ്ക്ക് നേ​രെ ക​രി​ങ്കൊ​ടി: സു​ര​ക്ഷാ വീ​ഴ്ച​യെ​ന്ന് ബി​ജെ​പി; ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി

കൊ​ല്ലം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ കൊ​ല്ലം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന പ​രാ​തി​യു​മാ​യി ബി​ജെ​പി. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ബി.​ബി.​ഗോ​പ​കു​മാ​ർ സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി.

സു​ര​ക്ഷാ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ശ​നി​യാ​ഴ്ച കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്തു നി​ന്ന് വാ​ഹ​ന​വ്യൂ​ഹം പോ​കു​മ്പോ​ൾ അ​മി​ത് ഷാ​യ്ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്.

വി​വി​ഐ​പി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​യ വ​ഴി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 50 മീ​റ്റ​ർ അ​ക​ല​ത്തേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് എ​ത്താ​നാ​യ​ത് ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. പ്ര​തി​ഷേ​ധ സം​ഘ​ത്തി​ൽ കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​വി​ഐ​പി​യു​ടെ സു​ര​ക്ഷാ വ​ല​യ​ത്തി​ന് സ​മീ​പ​ത്തേ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​ന് എ​ങ്ങ​നെ എ​ത്താ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബി.​ബി. ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തെ സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​മാ​യി ക​ണ്ട് നി​സാ​ര​വ​ത്ക​രി​ക്ക​രു​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up